തിരുവനന്തപുരത്ത് 83കാരിക്ക് പീഡനം; പ്രതി പിടിയില്‍

arrested
 

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാറനല്ലൂരില്‍ 83കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവറായ അജിത്ത് കുമാറിനെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം നാലിന് ആയിരുന്നു സംഭവം. തിരുവനന്തപുരം നീറമണ്‍കുഴിയില്‍ താമസിക്കുന്ന 83 കാരിയാണ് പീഡനത്തിനിരയായത്. ഒറ്റക്കു താമസിക്കുന്ന ഇവരുടെ വീട്ടില്‍ രാത്രി അതിക്രമിച്ചെത്തിയ അജിത്ത് കുമാര്‍ പീഡിപ്പിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ ഇയാള്‍ ഇതിന് ശേഷം ഒളിവിലായിരുന്നു. മാറനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.