പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം

hammer
 

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂത്താട്ടുകുളം കുങ്കുമശേരി ഭാഗത്ത് കുഴിമറ്റത്ത് വീട്ടിൽ ഷാൻ.പി.സാജു (28) വിനെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ജീവപര്യന്തം തടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ചത്. 

കൂത്താട്ടുകുളം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.ആർ.മോഹൻദാസ്, എഎസ്ഐ എൻ.പി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എ.സിന്ധു ഹാജരായി.