തൃശൂരില്‍ സ്‌കൂളില്‍ വെടിവെപ്പ്; പൂർവ്വവിദ്യാർത്ഥി അറസ്റ്റിൽ

google news
fire

chungath new advt

തൃശൂര്‍:  തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ വെടിവെപ്പ്. പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റിൽ . സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി കയ്യിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ത്തു. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് സ്വദേശി മുളയം ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നും തോക്കെടുത്തത്. 

CHERIYA VEETTIL, SADIQUE

സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരുന്നശേഷം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളിലും കയറി ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നില്‍ വെച്ചു വെടിയുതിര്‍ത്തു. പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ജഗനെ പിടികൂടുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ സ്‌കൂളില്‍ നിന്നും പഠനം നിര്‍ത്തി പോയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അധ്യാപകന്‍ പറഞ്ഞു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു