പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

dead body
 

 

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരിൽ  ഹാര്‍ഡ്വെയര്‍ കടയുടെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര, സ്വദേശി രാമചന്ദ്രൻ ആണ് മരിച്ചത്. സ്ഥാപനത്തിനോട് ചേർന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 

നാല് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. മൃതദേഹത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.