സെക്സ് റാക്കറ്റ്:സോഷ്യൽ മീഡിയ വഴി പങ്കാളികളെ പരസ്പരം കൈമാറുന്നു ,കൂടെ വൻ സാമ്പത്തിക ഇടപാടുകളും

crime
ച​ങ്ങ​നാ​ശേ​രി: പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റു​ന്ന സംഘത്തെ  അറസ്റ്റു ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഭ​ര്‍​ത്താ​വി​ന്‍റെ ദാരുണമായ സെ​ക്സ് റാ​ക്ക​റ്റ് ഇ​ട​പാ​ടി​ല്‍ മ​നം​നൊ​ന്ത യു​വ​തി യു​ട്യൂ​ബ് ബ്ലോ​ഗ​ര്‍​ക്ക് ന​ല്‍​കി​യ വി​വ​ര​ങ്ങ​ളാ​ണ് സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

നിരന്തര പീഡനത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ യു​വ​തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം എ​ത്തി ക​റു​ക​ച്ചാ​ല്‍ പോ​ലീ​സി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ യു​വ​തി​യോ​ട് ചോ​ദി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സെ​ക്സ് റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പുറത്തു വന്നത്. 

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ള്ള ഗ്രൂ​പ്പി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​നു സ​ന്ദേ​ശ​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ​ത്തി​യി​രു​ന്ന​തെ​ന്നും യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.