വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; കാലിക്കറ്റ് സർവകലാശാല അധ്യാപകന് എതിരെ കേസെടുത്തു

rape

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച​താ​യി വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തിയിൽ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്ടർ ഹാരിസിനെതിരെയാണ് കേസ്. പീഡിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.

അ​ധ്യാ​പ​ക​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ര്‍​ഥി​നി ആ​ദ്യം സ​ര്‍​വ​ക​ലാ​ശാ​ല പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ലാ​ണ് പ​രാ​തി കൊ​ടു​ത്തി​രു​ന്ന​ത്. ക​മ്മ​റ്റി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കേ​സ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
 
അധ്യാപകനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും വിദ്യാർത്ഥിയുടെ മൊഴിയെടുക്കൽ അടക്കമുള്ള നടപടികൾ പുരോഗമിക്കകയാണെന്നും തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.