വീട്ടമ്മയെ പീഡിപ്പിച്ച്‌ നഗ്നദൃശ്യം പ്രചരിപ്പിച്ച്‌ പണം തട്ടി; പ്രതി അറസ്റ്റില്‍

google news
rape
 

കോട്ടയം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച്‌ നഗ്നദൃശ്യം പ്രചരിപ്പിച്ച്‌ പണം തട്ടിയയാള്‍ അറസ്റ്റില്‍. പിറവം മലയില്‍ വീട്ടില്‍ അതുല്‍ എസ്(23) എന്നയാളെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഏറ്റുമാനൂര്‍ സ്വദേശിയായ വീട്ടമ്മയുമായി aഅതുല്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാൻ മറ്റ് പെണ്‍കുട്ടികളെ എത്തിച്ച്‌ നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

was

എന്നാല്‍ വീട്ടമ്മ ഇത് നിരസിച്ചതോടെ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച്‌ വ്യാജ ഫേസ്ബുക്ക് അക്കൌണ്ടി ഉണ്ടാക്കുകയും നിരവധിപ്പേരുമായി സൌഹൃദം സ്ഥാപിച്ച്‌ നഗ്നദൃശ്യങ്ങള്‍ അയച്ചുനല്‍കുകയും ചെയ്തു. ഇവര്‍ക്ക് വീട്ടമ്മയുടെ വാട്സാപ്പ് നമ്ബര്‍ കൈമാറുകയും വീഡിയോ കോള്‍ ചെയ്യുന്നതിനായി മുൻകൂറായി പണം വാങ്ങുകയും ചെയ്തു.ഇതേത്തുടര്‍ന്ന് വീട്ടമ്മ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം