വ്യാജ രേഖകള്‍ ഹാജരാക്കി ശാന്തി നിയമനം; നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി

google news
hammer
 chungath new advt

തിരുവനന്തപുരം: വ്യാജ രേഖകള്‍ ഹാജരാക്കി ദേവസ്വം ബോര്‍ഡില്‍ ശാന്തി നിയമനം നേടിയവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. നിയമനം നേടുന്നതിനായി തന്ത്രിയുടെ പേരില്‍ വ്യാജ രേഖകകളുണ്ടാക്കിയ നാല് പൂജാരിമാരെയാണ് കോടതി ശിക്ഷിച്ചത്. 

സുമോദ്, വിപിന്‍ ദാസ്, ബിജു മോന്‍, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി. പ്രതി പട്ടികയിലുണ്ടായിരുന്ന രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെ വെറുതെ വിട്ടു. 

2008 ല്‍ നടന്ന നിയമത്തിലാണ് ക്രമക്കേട് കണ്ടത്തിയത്. വ്യാജ രേഖ കണ്ടെത്തിയതോടെ 4 പേരെയും പിരിച്ചു വിട്ടിരുന്നു.

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു