യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കട ഉടമ അറസ്റ്റില്‍

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കട ഉടമ അറസ്റ്റില്‍

മുംബൈ: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 32 കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കട ഉടമസ്ഥന്‍ ശിവ് ചൗധരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഘാറിലാണ് സംഭവം. സാധനം വാങ്ങാനെത്തിയ യുവതിയും കടയുടമയും തമ്മില്‍ വില സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനെതുടര്‍ന്ന് ചൗധരി യുവതിയുടെ കഴുത്ത് മുറിച്ച് കൊല്ലുകയായിരുന്നുവെന്നും മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പ്രതി പൊലീസിനോട് സമ്മതിച്ചു.

കൊലപാതകത്തിന് പുറമെ ബലാത്സംഗത്തിനും ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വാനില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നുണ്ടായ പരിശോധനയില്‍ ജൂണ്‍ 28നാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.