തളിപ്പറമ്പിൽ ആറ് വയസുകാരിക്ക് പീഡനം; കുട്ടിയുടെ ഇളയച്ഛനെതിരെ പോക്സോ കേസ്

rape
 

കണ്ണൂർ: തളിപ്പറമ്പിൽ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

ഭർത്താവിന്‍റെ വീട്ടിൽ വച്ച് ഭർതൃ സഹോദരൻ ആറ് വയസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് മാസം മുൻപാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. 

കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയിൽ നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങൾ‍ വച്ച് മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.