അങ്കമാലിയിൽ മകന്‍ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

knife
 

എറണാകുളം: അങ്കമാലിയില്‍ പിതാവിനെ മകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ദേവസിക്കാണ് (70) മകൻ ജൈജുവിന്റെ വെട്ടേറ്റത്. ആക്രമണത്തെ തുടർന്ന് ദേവസി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇയാളെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് സംഭവത്തിന് പിറകിലെന്ന് പൊലീസ് പറഞ്ഞു.