പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; കായികാധ്യാപകന്‍ അറസ്റ്റില്‍

google news
rape
 

പാലക്കാട്: ചാലിശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷീറിനെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, കുറച്ചു ദിവസമായി അധ്യാപകൻ ഒളിവിലായിരുന്നു.  

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് മലപ്പുറത്ത് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയതിന് ചാലിശ്ശേരി സ്വദേശിയായ ഷബിലാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് മറ്റു പെൺകുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
 

Tags