പാലിയേക്കര ടോൾ പ്ലാസയിലെ കത്തിക്കുത്ത് കേസ്; രണ്ട് പേർ അറസ്റ്റിൽ

S

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ കത്തിക്കുത്ത് കേസിൽ രണ്ടു പേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു  . അങ്കമാലി സ്വദേശികളായ മിഥുൻ ജോയിയും ഇഗ്നാസ് സജിയുമാണ് അറസ്റ്റിലായത്. 

വണ്ടി കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ്‌ കത്തിക്കുത്തിൽ കലാശിച്ചത്. ടോൾ പ്ലാസയിലെ രണ്ടു ജീവനക്കാർക്ക് കുത്തേറ്റിരുന്നു. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.