ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; കൺസൾട്ടൻസി സ്ഥാപന ഉടമ അറസ്റ്റിൽ

google news
ARREST

chungath new advt

കോട്ടയം: യുവതിക്ക് ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം ഗുരുദേവ നഗർ ഭാഗത്ത് ദേവനന്ദനം വീട്ടിൽ സജിൻ ദേവ് (33) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് കൺസൾട്ടൻസി സ്ഥാപനം  നടത്തിയിരുന്ന ഇയാൾ കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും എൻ.എസ്.എസിന്‍റെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ഹയർസെക്കൻഡറി സ്കൂളിൽ ടീച്ചറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പലതവണകളായി 10 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ജോലി നൽകാതെയും പണം തിരികെ നൽകാതെയും ഇയാൾ കടന്നു കളയുകയും ചെയ്തു.

READ ALSO...രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ ഉള്ളത് കേരളത്തിൽ; 2022ലാണ് ഏറ്റവും കൂടുതൽ മലയാളികൾ പാസ്പോർട്ട് സ്വന്തമാക്കിയത്

യുവതിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ ഇയാളെ മൈസൂരിൽ നിന്നും പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ കെ. അനിൽകുമാർ, സി.പി.ഓ മാരായ യേശുദാസ്, പ്രതീഷ് രാജ്, അജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സജിൻ ദേവിന് കണ്ണൂർ കുടിയാൻമല പൊലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു