പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കി; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ

rape
 

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകൻ മുഹമ്മദ് ബഷീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അയൽവാസിയായ കുട്ടിയെ 2019 മുതൽ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. പഠനത്തിൽ പിന്നാക്കം പോയ കുട്ടിയുടെ പെരുമാറ്റത്തിലുൾപ്പെടെ മാറ്റം ശ്രദ്ധയിൽ പെട്ട അധ്യാപകർ സംസാരിച്ചതോടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത് . 
തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും പോലീസ്ന് വിവരം കൈമാറുകയുമായിരുന്നു.

തുടർന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുതത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു.