17 വയസ്സുകാരിയെ ബലാൽസംഘം ചെയ്ത കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു

noida rape case
 

കൊച്ചി : 17 വയസ്സുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതി എറണാകുളം കുമ്പളങ്ങി സ്വദേശി വിഷ്ണുവിനെയാണ് (22) കോടതി വെറുതെ വിട്ടത്. പെൺകുട്ടിക്ക് 15 വയസ്സുള്ളപ്പോൾ മുതൽ പ്രായപൂർത്തിയാകുന്നതു വരെയുള്ള സമയത്ത് പലയിടങ്ങളിൽ കൊണ്ട് പോയി  പീഡിപ്പിച്ചു എന്നായിരുന്നു കേസ്. 

കേസിനാസ്പദമായ പരാതി പൊലീസിന് കൊടുക്കുന്ന സമയത്ത് പെൺകുട്ടിക്ക് 19 വയസ്സ് പ്രായം ഉണ്ടായിരുന്നു. 2016 മുതൽ 2019 വരെ വരെ തന്നെ നിരന്തരം  ബലാത്സംഗം ചെയ്തിരുന്നു എന്ന് പറഞ്ഞാണ് പെൺകുട്ടി പോലീസിന് പരാതി നൽകിയിരുന്നത് എന്നാൽ കോടതിയിൽ വിചാരണ വേളയിൽ പെൺകുട്ടി പ്രതിക്കനുകൂലമായി മൊഴി മാറ്റുകയായിരുന്നു. പ്രതി തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും എന്നാൽ അത് പാലിക്കാതെ വന്നപ്പോഴാണ് തന്നെ പീഡിപ്പിച്ചതായി പരാതി കൊടുത്തതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി.

പോലീസിനെ കൊടുത്ത പരാതിയിലെ ഒപ്പ് തന്റെതാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞെങ്കിലും അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും താൻ പറഞ്ഞട്ടില്ല  എന്ന നിലപാടാണ് പെൺകുട്ടി കോടതിയിൽ പയറ്റിയത്. കേസ്സെടുത്ത സമയത്ത് മജിസ്ട്രേറ്റ് മുമ്പാകെ കൊടുത്ത രഹസ്യമൊഴിയും പെൺകുട്ടി നിഷേധിച്ചു.താൻ അങ്ങനെ ഒരു മൊഴി മജിസ്ട്രേറ്റിന് കൊടുത്തിട്ടില്ല എന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്.

തുടർന്ന് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ
വിസ്തരിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.നിലവിൽ 21 വയസ്സ് പ്രായമുള്ള പെൺകുട്ടി  മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുകയാണ്.