ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

mollustation

 സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

ഒക്ടോബര്‍ നാലിനായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് യുവതിയെ ബോധം കെടുത്തിയ ശേഷം ആറ് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. തന്നെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാര്യം ഡോക്ടര്‍മാരെ അറിയിക്കാതെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി