ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി

ഇടുക്കി: കരിമണ്ണൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി. പണം നല്‍കി കേസ് ഒതുക്കാനാണ് പ്രതി ശ്രമിക്കുന്നതെന്ന് ആരോപിച്ച് യുവതിയുടെ അമ്മ സാമൂഹ്യനീതി വകുപ്പിന് പരാതി നല്‍കി. അഞ്ച് ദിവസം മുമ്പാണ് കരിമണ്ണൂര്‍ സ്വദേശി വിനോദ് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മ പറമ്പില്‍ പോയ സമയത്താണ് വിനോദ് വീട്ടിലെത്തി യുവതിയെ കടന്ന് പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇവരുടെ അടുത്ത വീട്ടില്‍ പണിക്ക് നില്‍ക്കുന്നയാളാണ് വിനോദ്.

യുവതിയുടെ അമ്മ ഉടന്‍ തന്നെ കരിമണ്ണൂര്‍ പൊലീസില്‍ വിളിച്ച് പരാതി നല്‍കിയിരുന്നു. പൊലീസുകാരെത്തി മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദം തുടങ്ങിയത്. പരാതിയില്‍ നാല് ദിവസം മുമ്പ് തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തെളിവുകള്‍ ശേഖരിക്കുകയാണെന്നും കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കരിമണ്ണൂര്‍ പൊലീസ് അറിയിച്ചു.