പൊലീസ് അക്കാദമിയിലെ എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

suicide

തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹം  തൂങ്ങിമരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി പൊലീസ് പറഞ്ഞു.

രാമവര്‍മപുരത്താണ് സുരേഷ് താമസിച്ചിരുന്നത്. പൊലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.