ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

crime
 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജ് പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഹേമന്ത് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

രാത്രി വീട്ടിലെത്തിയ ഹേമന്തും ഭാര്യയും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രകോപിതനായ ഹേമന്ത് വെട്ടുകത്തികൊണ്ട്  ഭാര്യയെ  കൊലപ്പെടുത്തിയ ശേഷം കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങുകയായിരുന്നു. ഇവരുടെ രണ്ട് മക്കളാണ് മൃതദേഹം കണ്ട് വിവരം അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.