മണിമലയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കേസ്;കുട്ടികളിലൊരാള്‍ പീഡനത്തിനിരയായി;3 പേര്‍ അറസ്റ്റില്‍

മണിമലയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കേസ്;കുട്ടികളിലൊരാള്‍ പീഡനത്തിനിരയായി;3 പേര്‍ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് കൗമാരക്കാരികളായ രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച ശേഷം മണിമലയാറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഒരു പ്രതി ഒളിവിലാണ്. ഇയാള്‍ ലഹരിമരുന്നിന് അടിമയാണ്.

പെണ്‍കുട്ടികളില്‍ ഒരാളുടെ കാമുകനായ മഹേഷ്, സുഹൃത്തക്കളായ അനന്തു, രാഹുല്‍രാജ് എന്നിവരാണ് പിടിയിലായത്. മൂന്നു പേരും മുണ്ടക്കയം സ്വദേശികളാണ്. ഓട്ടോറിക്ഷ രൈഡവറാണ് അനന്തു. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. ഇവര്‍ പെണ്‍കുട്ടിയെ ജില്ലയിലും പുറത്തും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് സൂചന. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ യുവാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

സ്കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾ വിഷം കഴിച്ച ശേഷം പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ് പെൺകുട്ടികൾ മണിമലയാറ്റിലേക്ക് ചാടിയത്. കുട്ടികൾ രണ്ടു പേരും എലി വിഷം കഴിച്ചിരുന്നതായി പോലിസ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ നടത്തിയ വൈദ്യപരിശോധനയിൽ പീഡന വിവരം വ്യക്തമായി. ഇതോടെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

മൊബൈല്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് പോലീസിനോട് പെണ്‍കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസിന് സംശയം ഉണ്ടാകുകയും തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ പീഡന വിവരം വ്യക്തമാവുകയുമായിരുന്നു.

പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.