തിരൂരിൽ രണ്ട്​ കോടിയിലേറെ രൂപയുടെ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

YQ

മ​ല​പ്പു​റം;തിരൂരിൽ രണ്ട്​ കോടിയിലേറെ രൂപയുടെ കഞ്ചാവുമായി  മൂന്നുപേർ പിടിയിൽ.ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ർ വെ​ള്ളാ​ഞ്ചി​റ പൊ​രു​ന്നം​കു​ന്ന് സ്വ​ദേ​ശി അ​ത്തി​പ​ള്ള​ത്തി​ൽ ദി​നേ​ശ​ൻ എ​ന്ന വാ​വ ദി​നേ​ശ​ൻ (37), മ​റ്റ​ത്തൂ​ർ ഒ​മ്പ​തി​ങ്ങ​ൽ സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ൽ ബി​നീ​ത് എ​ന്ന ക​രി​മ​ണി ബി​നീ​ത് (31), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ കാ​വ​ശ്ശേ​രി സ്വ​ദേ​ശി പാ​ല​ത്തൊ​ടി മ​നോ​ഹ​ര​ൻ (31) എ​ന്നി​വ​രെ​യാ​ണ്​ തി​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ ലോ​റി വാ​ട​ക​ക്കെ​ടു​ത്ത് ആ​ന്ധ്ര​യി​ൽ​നി​ന്ന്​ കി​ലോ​ഗ്രാ​മി​ന് അ​ഞ്ഞൂ​റു​രൂ​പ കൊ​ടു​ത്ത് വാ​ങ്ങു​ന്ന ക​ഞ്ചാ​വ്​ കേ​ര​ളം, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ജ​ൻ​റു​മാ​ർ​ക്ക് 30,000 രൂ​പ​വ​രെ ഈ​ടാ​ക്കി​യാ​ണ് വി​ൽ​പ​ന.തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു