ഫ്ലാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിനെ സഹായിച്ച മൂന്ന് പേർ അറസ്റ്റിൽ

arrest

കൊച്ചി: ഫ്ലാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിനെ സഹായിച്ച മൂന്ന് പേർ അറസ്റ്റിൽ. മാർട്ടിൻ ജോസഫിന് തൃശ്ശൂരിൽ ഒളിസങ്കേതം ഒരുക്കി നൽകിയവരാണ് അറസ്റ്റിലായത്. ഇവർ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങി യുവതി മാർട്ടിനൊപ്പമായിരുന്നു താമസം.

ഈ കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.യുവതിയുടെ നഗ്‌ന വീഡിയോ അടക്കം പ്രതി ചിത്രീകരിച്ചു. ബന്ധത്തിൽ നിന്നും പിന്മാറാൻ യുവതി നടത്തിയ ശ്രമവും പ്രതിയെ പ്രകോപിപ്പിച്ചു. ഭക്ഷണം വാങ്ങാൻ പ്രതി പോയ സമയത്ത് യുവതി ഫ്ലാറ്റിൽ നിന്നും രക്ഷപെട്ട പോലീസിന് പരാതി നൽകുകയായിരുന്നു.