പിക്കപ്പ് വാനില്‍ കഞ്ചാവ് കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

arrest
 

കോഴിക്കോട്: കോഴിക്കോട് പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 13.500 കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. നരിക്കുനി സ്വദേശി വാടയക്കണ്ടിയിൽ മൊട്ട സുനി എന്ന സുനീഷ്  (45), പുന്നശ്ശേരി  സ്വദേശി അനോട്ട് പറമ്പത്ത് ദീപേഷ് കുമാർ (35), എന്നിവരെയാണ് കസബ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിഷേകും സംഘവും പിക്കപ്പ് വാനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്. 

1.500 കിലോഗ്രാമിലധികം കഞ്ചാവുമായി ഒരാളെ ടൗൺ പോലീസും  ജില്ലാ ആന്‍റി  നാർക്കോട്ടിക്ക് സെപഷ്യൽ ആക്ഷൻ ഫോഴ്സിസും പിടികൂടി. മലപ്പുറം മുതുവല്ലൂർ പാറകുളങ്ങര വീട്ടിൽ റിൻഷാദ് (28) നെയാണ് പിടികൂടിയത്.  

പിടിച്ചെടുത്ത കഞ്ചാവിന് കിലോഗ്രാമിന് ചില്ലറ വിപണിയിൽ മുപ്പതിനായിരത്തോളം രൂപ വില വരും.