മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി,കേസിൽ കുട്ടിയുടെ മുത്തശ്ശിയും പിടിയിൽ

noida rape case
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊന്ന കേസില്‍ 55കാരന്‍ പിടിയില്‍. കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനായ ഹേമന്താണ് നോയിഡ പൊലീസിന്റെ പിടിയിലായത്.ഇരുവരുടെയും ബന്ധത്തിനും വിവാഹത്തിനും കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. 

കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

ഡിസംബര്‍ 25ന് ആയിരുന്നു സംഭവം.പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം സ്ഥിരീകരിച്ചത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, കൊലപാതകം, പ്രകൃതി വിരുദ്ധ പീഢനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മുത്തശ്ശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.