ഹാഷിഷ് ഓയിലുമായി രണ്ട് ആന്ധ്ര യുവതികൾ പിടിയിൽ

arrested
പുനലൂർ: ഹാഷിഷ് ഓയിലുമായി രണ്ട് ആന്ധ്ര യുവതികളെ പുനലൂർ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനികളായ എൽസാകുമാരി, പങ്കി ഈശ്വരിയമ്മ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1.2 കിലോഗ്രാം ഹാഷീഷ് ഓയിൽ കണ്ടെടുത്തു. 

ആന്ധപ്രദേശിൽ നിന്നും കായംകുളത്ത് ട്രെയിനിലാണ് ഇവരെത്തിയത്. ശരീരഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഹാഷിഷ് കൊണ്ടുവന്നത്. കായംകുളത്ത് സ്റ്റേഷനിൽ ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിലെ ശുചിമുറിയിൽ കയറി ശരീരത്ത് നിന്നും ഹാഷിഷ് മാറ്റി പായ്ക്ക്ചെയ്തു. പുനലൂരിലേക്ക് ബസിലെത്തിയ യുവതികൾ ഹാഷീഷ് കൈമാറേണ്ടുന്ന ആളിനെ തിരക്കി നടക്കുന്നതിനിടെയാണ് പിടിയിലായത്. 

അറസ്റ്റിലായ യുവതികളെയും ഹാഷിഷ് ഓയിലും കൂടുതൽ നടപടികൾക്കായി അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി. സ്ത്രീകളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഹാഷിഷ് ഓയിൽ കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരിന്നു. ഇതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലടക്കം സംശയകരമായ കണ്ടെത്തുന്നവരെ കേന്ദ്രീകരിച്ച് അധികൃതർ പരിശോധന നടത്തിവരികെയാണ്. പുനലൂർ കേന്ദ്രീകരിച്ച് ഹാഷീഷ് ഓ‍യിലടക്കം കൂടിയ ലഹരിവസ്തുക്കൾ വിൽപന നടക്കുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിരുന്നു.