1.2 ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

persian cat

ആ​ല​പ്പു​ഴ: 1.2 ലക്ഷം രൂപ വില വരുന്ന പേ​ര്‍​ഷ്യ​ന്‍ പൂ​ച്ച​ക​ളെ മോ​ഷ്​​ടി​ച്ച സംഭവത്തില്‍ ര​ണ്ടു​പേ​ര്‍ അറസ്റ്റിലായി. ആലപ്പുഴ കു​റ​വ​ന്‍​തോ​ട് മ​നാ​ഫ് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് മ​നാ​ഫ് (20), വ​ണ്ടാ​നം ചി​ല്ലാ​മ​ഠം അ​മീ​ന്‍ (22) എ​ന്നി​വ​രാണ് പൊലീസ് പിടിയിലായത്.ആലപ്പുഴ സൗ​ത്ത്​ പൊ​ലീ​സാ​ണ് ഇവരെ​ പിടികൂടിയത്.

1,20,000 രൂ​പ വി​ല വ​രു​ന്ന പൂച്ചകളെയാണ് പ്രതികള്‍ മോഷ്ടിച്ചത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേ​സി​നാ​സ്​​പ​​ദ​മാ​യ സം​ഭ​വം. ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി വാ​ര്‍​ഡി​ല്‍ സ​ലീ​മിന്റെ വീ​ട്ടി​ല്‍​ നി​ന്ന്​ ര​ണ്ട്​ പൂ​ച്ച​ക​ളെ​യാ​ണ്​ മനാഫും അമീനും ചേര്‍ന്ന് മോ​ഷ്​​ടി​ച്ച​ത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.