തൃശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശൂര്‍: 20 കിലോ കഞ്ചാവുമായി തൃശൂരിൽ രണ്ട് പേർ അറസ്റ്റിലായി. മാള സ്വദേശി പൂപ്പത്തി ഷാജി, കൊച്ചി പള്ളുരുത്തി സ്വദേശി സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. വിൽപനക്കായി എത്തിച്ച കഞ്ചാവ് ആണിത്. ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് സഘം പിടിയിലായത്.

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂർ, എറണാകുളം ജില്ലകളിൽ വിൽപ്പന നടത്തുന്നവരാണ് പിടിയിലായവര്‍.

വലിയ ബാഗുകളിലാക്കി കൊണ്ടുവന്ന കഞ്ചാവ് 2 കിലോ വീതമുള്ള പാക്കറ്റുകളിലാക്കി മണ്ണുത്തിയിൽ ആവശ്യക്കാരെ കാത്തു നിൽക്കുകയായിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും, മണ്ണുത്തി പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.