പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി 2 പേർ പിടിയിൽ

drugs
 

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. രണ്ട് ഗ്രാം മെത്തആംഫിറ്റമിനുമായി പെരിന്തൽമണ്ണ സ്വദേശി അഖിലും 4ഗ്രാം ഹാഷിഷുമായി അങ്ങാടിപ്പുറം സ്വദേശി സഞ്ജിത്തുമാണ് പിടിയിലായത്. 

കശ്മീർ യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ്, ഇരുവരും മയക്കുമരുന്ന് കരുതിയത്. പുതുവത്സര ആഘോഷത്തിന് കൊണ്ടുവന്നതെന്നാണ് എക്സൈസിന് നൽകിയ മൊഴി.