ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

kochi lorry driver arrested

തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തേക്കുംമൂട് വഞ്ചിയൂര്‍ സ്വദേശി ബിജു (38), ഗൗരീശപട്ടം ടോണി നിവാസില്‍ റിനോ ഫ്രാന്‍സിസ് (32) എന്നിവരാണ് പിടിയിലായത്.

വ്യാജ നമ്പറിലുള്ള ബൈക്കിലെത്തി മാല പൊട്ടിച്ചശേഷം വീണ്ടും ബൈക്കിന്റെ നമ്പറും നിറവും മാറ്റി അടുത്ത മോഷണം നടത്തുന്നതാണ് പ്രതികളുടെ പതിവെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കല്‍, കരിമ്ബുംകോണം തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളിലെ 250 ഓളം സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.