അടിമാലിയില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

arrest for cannabis
 

ഇടുക്കി: അടിമാലിയില്‍ കഞ്ചാവുമായി മൂന്നാര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടി.  മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡി വിഷന്‍ സ്വദേശി സേതുരാജ് മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രഹാംസ് ലാന്റ് ന്യൂ ഡിവിഷന്‍ സ്വദേശി സദ്ദാം ഹുസൈന്‍ എന്നിവരെയാണ് രണ്ട് കിലോ കഞ്ചാവുമായി  അമ്പഴച്ചാലില്‍ നിന്നും അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 

മൂന്നാറിലെ വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ഇ ഷൈബുവിന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി അമ്പഴച്ചാലില്‍ നടത്തിയ പരിശോധനയിലാണ് 2.072 കിലോഗ്രാം കഞ്ചാവുമായി  യുവാക്കളെ പിടികൂടിയത്.  

കഞ്ചാവ് കടത്തുന്നതിന് പ്രതികള്‍ ഉപയോഗിച്ച ബജാജ്  ബൈക്കും പൊലീസ്  കസ്റ്റഡിയിലെടുത്തു. പ്രതികളെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.