വയനാട്ടില്‍ ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഒരാള്‍ മരിച്ചു

പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു


വയനാട്: വയനാട്ടില്‍ ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കുത്തേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. പനമരം താഴെ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍ (75) ആണ് മരിച്ചത്.


ഗുരുതരമായി പരുക്കേറ്റ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. മുഖംമൂടിധാരികളായ രണ്ട് പേരാണ് അക്രമണത്തിന് പിന്നിലെന്നും മോഷണശ്രമമാണെന്നുമാണ് പ്രാഥമിക നിഗമനം.