വാക്കു തര്‍ക്കം: തൃശൂരില്‍ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി

murder

തൃശൂര്‍: തൃശൂരില്‍ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ദേശമംഗലം വെള്ളിയാട് സ്വദേശി പതിപ്പറമ്പില്‍ സുബ്രഹ്‌മണ്യന്‍ (40) ആണ് മരിച്ചത്. സഹോദരന്‍ സുരേഷിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സുരേഷ് സഹോദരനായ സുബ്രഹ്‌മണ്യനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.