വാളയാർ കേസ്:പ്രതികളുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

walayar case
വാളയാര്‍ കേസ് പ്രതികളുടെ ജാമ്യ ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവര്‍ നല്‍കിയ ഹർജികളാണ് ജസ്റ്റിസ് പി.ജനുവരി 2 നാണ് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. 

കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി തേടിയിട്ടുണ്ട്.13 വയസുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസുള്ള ഇളയ കുട്ടിയെ 2014 മാര്‍ച്ച്‌ നാലിനും ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസ് സിബിഐ ക്ക് കൈമാറിയിരുന്നു ,എന്നാൽ കേസ് ഏറ്റെടുക്കാൻ വൈകിയെയെങ്കിലും കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ ദുരൂഹ മരണക്കേസ് സി.ബി.ഐ ചുമതലയേറ്റത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്ത് കേസന്വേഷിക്കുന്നത്

പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തിയ സി.ബി.ഐ പാലക്കാട് പോക്സോ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.പാലക്കാട് പ്രത്യേക പോക്സോ കോടതിയില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.