കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; യുവതി പിടിയിൽ

arrest
 

കൊച്ചി: സംസ്ഥാനത്തേക്ക് ലഹരിമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനിയായ ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്. 

ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിനരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്.