വിദ്യാർത്ഥികളോട് ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ

man arrested
പാലക്കാട്: സ്കൂൾ വിട്ട് വരുകയായിരുന്ന പെൺകുട്ടികൾക്ക് മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കുറുവട്ടൂര്‍ മൂത്തേടത്ത് വീട്ടില്‍ സുഹൈലിനെയാണ്(21) പൊലീസ് പിടികൂടിയത്.

കുട്ടികള്‍ അധ്യാപകരോട് പരാതിപ്പെടുകയും തുടര്‍ന്ന് ചെറുതുരുത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിലെത്തിയ ഇയാള്‍ സ്‌കൂള്‍ വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നിലാണ് ലൈംഗിക പ്രദര്‍ശനം നടത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ വാഹനത്തെ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ യുവാവിനെ തിരിച്ചറിഞ്ഞതായും കേസെടുത്തതായും പൊലീസ് അറിയിച്ചു.