നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

crime

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. ശാന്തകുമാറിന്റെ മൃതദേഹം മുഖം ചതഞ്ഞ നിലയിൽ വീടിന് സമീപമുള്ള പറമ്പിലാണ് കണ്ടെത്തിയത്. 

മദ്യപാനത്തിനിടെയുണ്ടായ വാർക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ശാന്തകുമാർ കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സംശയം.

മൃതദേഹം കിടന്നതിന് സമീപം ഒരുബൈക്കുമുണ്ട്. റൂറൽ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.