തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു
Nov 21, 2023, 21:47 IST


തിരുവനന്തപുരം: തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുകാരനായ അർഷാദ് ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
വൈകുന്നേരം 5:30നായിരുന്നു സംഭവം. കോളനിയിൽ തന്നെയുള്ള അർഷാദ് ആണ് കൊല്ലപ്പെട്ടത്. അർഷാദിന് കഴുത്തിനാണ് വെട്ടേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിൽ ആറോളം പേർ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു