ഇടുക്കി പ​രു​ന്തും​പാ​റ​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ

drug
 

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷെ​ഫി​ൻ മാ​ത്യു, കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സാ​ന്ദ്ര മോ​ഹ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കുട്ടിക്കാനത്തിന് സമീപം വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​രു​ന്തും​പാ​റ​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 0.06 മി.​ഗ്രാം എ​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത  ശേഷം ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കാൻ പോയിരുന്നു. ഇവിടെ വച്ച്  സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.  

തുടര്‍ന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് പിടികൂടിയത്. ഇരുവരെയും കോടതിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.