വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; പരാതി നല്‍കിയപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമം

rape
 


മലപ്പുറം: മലപ്പുറം വണ്ടൂരില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി. പ്രതിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു. വെട്ടേറ്റ യുവതി ചികില്‍സയിലാണ്. 

താനൂരില്‍ നിന്ന് 7 മാസം മുന്‍പാണ് ഹോട്ടല്‍ ജോലിക്കായി യുവതി വണ്ടൂരിലെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി കാപ്പിച്ചാല്‍ സ്വദേശി കരീം നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. 5 മാസമായി പീഡനം തുടരുന്നുണ്ട്. ഒടുവില്‍ വിവാഹം കഴിക്കാന്‍ തയാറല്ലെന്നും ജീവന്‍ വേണമെങ്കില്‍ രക്ഷപ്പെടണമെന്നും പ്രതി ആവശ്യപ്പെട്ടു. പോകാന്‍ മറ്റിടങ്ങള്‍ ഒന്നുമില്ലാത്തതുകൊണ്ട് ആക്രമണവും പീഡനവും സഹിച്ച് കഴിയുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. 

വാടകവീട്ടില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ട് യുവതിയുടെ വസ്ത്രങ്ങള്‍ പ്രതിയുടെ ഇതരസംസ്ഥാനക്കാരനായ സഹായി കത്തിച്ചു കളഞ്ഞു. ഭീഷപ്പെടുത്തിയ ശേഷം കത്തിയുമായി ആക്രമിച്ചതും ഈ തൊഴിലാളിയാണ്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നീതി ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു.