സുഹൃത്തി​ന്‍റെ അമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വിറ്റു‍; സമ്പാദിച്ചത് ഒന്നരലക്ഷം; യുവാവ് പിടിയില്‍

 youth arrested for morphing womans pictures and selling pictures through social media
 


കോട്ടയം: സുഹൃത്തിന്‍റെ അമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്ബില്‍ വര്‍ക്കിയുടെ മകന്‍ ജെയ്‌മോന്‍ എന്ന 20 വയസുകാരനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. 

സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി വില്പന നടത്തി ഒന്നരലക്ഷത്തോളം രൂപയാണ് പ്രതി കൈക്കലാക്കിയത്. ഈ തുക കൂട്ടുകാരോടൊപ്പം ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ വിനിയോഗിച്ചതെന്നും പോലീസ് പറഞ്ഞു. 

സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന വ്യാജേന ചാറ്റ് ചെയ്തു സൗഹൃദം സ്ഥാപിക്കുകയും, തുടര്‍ന്ന് അശ്ലീല ചാറ്റ് നടത്തുകയും ഇതുവഴി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. സ്ത്രീയെന്ന വ്യാജേനയുള്ള ഇയാളുടെ ചാറ്റില്‍ വീണ പലരും നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെടുമ്ബോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. ഇതാനുസരിച്ച്‌ പല ആളുകളും ഇയാളുടെ ചാറ്റിങ് കെണിയില്‍ വീഴുകയും , ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് പണം അയക്കുകയും ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയുമായിരുന്നു .
  
സ്ത്രീയുടെ ഭര്‍ത്താവി​െന്‍റ പരാതിപ്രകാരം 2020 സെപ്റ്റംബര്‍ 18ന് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒരു വര്‍ഷമായി പൊലീസി​െന്‍റ കണ്ണുവെട്ടിച്ച്‌ വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ പ്രതി പിതാവി​െന്‍റയും സഹോദര​െന്‍റയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പോലീസ് ഉന്നത അധികാരികള്‍ക്കും മറ്റും വ്യാജ പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.

പ്രതിക്കെതിരെ കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയില്‍ ഇയാള്‍ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്​ച്ച പാലാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.പി തോംസണ് ലഭിച്ച രഹസ്യവിവരത്തി​െന്‍റ അടിസ്ഥാനത്തില്‍ എസ്. ഐ. അഭിലാഷ് എം.ഡിയുടെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഷാജിമോന്‍ എ.ടി, ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍ സി.പി. ഓമാരായ ജയകുമാര്‍ സി.ജി, രഞ്ജിത് സി, ജോഷി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധുവീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കുകയും കോടതിയുത്തരവിന്‍ പ്രകാരം റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.