മലപ്പുറത്ത് 10 ലക്ഷം രൂപയുടെ എംഡിഎംയുമായി യുവാവ് പിടിയിൽ

arrested roberry
 

മലപ്പുറം: മലപ്പുറം മേല്‍മുറി ദേശീയപാതയില്‍ പത്തു ലക്ഷം രൂപയുടെ എം.ഡി.എം.യുമായി യുവാവ് പൊലീസ് പിടിയിലായി. മൊറയൂര്‍ സ്വദേശി മുഹമ്മദ് ഹാരിസാണ് കാര്‍ സഹിതം അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് മുഹമ്മദ് ഹാരിസ് പിടിയിലായത്. 

ചെറു പാക്കറ്റുകളിലാക്കി ചില്ലറ വില്‍പ്പനയ്ക്ക് വേണ്ടി കൊണ്ടുപോകുമ്പോഴാണ്  പിടികൂടിയത്.  ബെംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് ലഹരി എത്തിച്ച് വന്‍ ലാഭത്തിന് വില്‍ക്കുകയാണ് പ്രതിയുടെ രീതി. 

കഴിഞ്ഞ ദിവസം മലപ്പുറത്ത് ലഹരിമരുന്ന് പിടിച്ചതിന്‍റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.