അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയിൽ

66
കൊടുവള്ളി; അഞ്ച്  ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയിൽ .കൊടുവള്ളി സ്വദേശിയായ കളത്തിൽ തൊടിക മുഹമ്മദ് മിഖ്ദാദ്  എന്ന മിക്കു( 22) നെയാണ് വഴിക്കടവ്  പൊലീസ്  അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി   സുജിത്ത് ദാസ് . ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ . ഡി.വൈ.എസ്.പി. സാജു . കെ.അബ്രഹാം  ന്റെ നിർദേശപ്രകാരം വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ് ക്കിടെയാണ് പിടിയിലായത് .

കൊടുവള്ളിയില്‍ നിന്നും വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച് കൊണ്ട് വന്ന പണമാണ് പിടിച്ചെടുത്തത്. പണവും പ്രതിയെയും എൻഫോഴ്സ്മെൻറ് ഡിപ്പാര്‍ട്ട്‌മെന്‍റിന് കൈമാറും.പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി അജയകുമാർ, പോലീസുകാരായ പി എ സാദത്ത് ബാബു, റിയാസ് ചീനി, പ്രശാന്ത് കുമാർ.എസ്, പി. ജിതിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.