കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

kannur university
 

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചന്ന പരാതിയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് (നവംബർ 2021 സെഷൻ) റദ്ദാക്കിയത്. ഇരു പരീക്ഷകൾക്കും നൽകിയത് കഴിഞ്ഞ വർഷം നൽകിയ അതേ ചോദ്യ പേപ്പറായിരുന്നു. 

വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പരീക്ഷകൾ റദ്ദാക്കിയത്.

ഇതിനു പുറമേ, ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ (നവംബർ 2021 സെഷൻ) ഏപ്രിൽ 25ന് നടക്കേണ്ട കോംപ്ലിമെന്ററി പേപ്പറായ പെർസ്പെക്ടീവ് ഇൻ സൈക്കോളജി പരീക്ഷ മാറ്റിവച്ചു. മൂന്നു പരീക്ഷകളുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.