കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
Thu, 5 Jan 2023

കോഴിക്കോട്: വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കൂളുകൾക്കാണ് അവധി.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 458 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതും 453 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുമാണ്. 448 പോയിന്റുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 439 പോയിന്റുമായി തൃശൂരും 427 പോയിന്റുമായി എറണാകുളം ജില്ലയും തൊട്ടുപിന്നിലുണ്ട്.