മോണ്ടിസ്സോറി പഠനരീതി: എൻ.സി.ഡി.സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

Montessori Methodology: NCDC organizes free seminar
 

കോഴിക്കോട്: മോണ്ടിസ്സോറി പഠനരീതി എന്ന വിഷയത്തിന് എൻ.സി.ഡി.സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.  

വിജയ ബാലചന്ദ്രൻ (മോണ്ടിസ്സോറി ഡിപ്ലോമ ഫ്രം ആർ ടി ഐ, 10 വർഷത്തെ പ്രവൃത്തി പരിചയം ബാസെന്റ് മോണ്ടിസോറി സ്കൂൾ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ  24ന് ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ് സെമിനാർ. മോണ്ടിസറി വിദ്യാഭ്യാസ രീതി പഴയ വിദ്യാഭ്യാസ രീതിയിൽ നിന്ന് മാറി കുട്ടികളെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഈ വിദ്യാഭ്യാസ സംവിധാനം എങ്ങനെ എന്നത് പലർക്കും അവ്യക്തമാണ്.  അതിന്റെ പ്രാധാന്യവും അത് എങ്ങനെ കുട്ടികൾക്ക് പകർന്ന് നൽകാം, ഈ വിദ്യാഭ്യാസ രീതിയെ എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെ മനസിലാക്കാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. 

സൂം മീറ്റിൽ തത്സമയമായാണ് സെമിനാർ നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. 

പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +98138000379(സംഘാടക ). വെബ്സൈറ്റ് www.ncdconline.org