കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

calicut university
2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 7-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം എടുക്കണം.

ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടും അടയ്‌ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, പി.എച്ച്. ക്വാട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനം 5 മുതല്‍ 7 വരെ കോളേജുകള്‍ നടത്തുന്നതാണ്. 7-ന് ക്ലാസുകള്‍ ആരംഭിക്കും.