സി​ബി​എ​സ്‌ഇ 12,10 ക്ലാ​സ് ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നി​ല്ല

സി​ബി​എ​സ്‌ഇ 12,10 ക്ലാ​സ് ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നി​ല്ല

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ 12,10 ക്ലാ​സു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ട​നി​ല്ലെന്ന് ബോ​ര്‍​ഡ്. ജൂ​ലൈ 11ന് 12-ാം ​ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. ജൂ​ലൈ 13ന് പ​ത്താം ക്ലാ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെന്നും വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ത​ള്ളി സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി.

കോ​വി​ഡ് വ്യാ​പ​നം മൂ​ലം പൂ​ര്‍​ത്തി​യാ​ക്കാ​നാ​വാ​തെ പോ​യ പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​യി​രിക്കും സി​ബി​എ​സ്‌ഇ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക.