ടൈം ടേബിളില്‍ മാറ്റം; ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍ ആരംഭിക്കും

high school exam

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ നടക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക 2.15നും പരീക്ഷകള്‍ നടക്കും. മാര്‍ച്ച് 30 വരെ പരീക്ഷ നീളും.

പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അതേസമയം, ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ പുനഃ ക്രമീകരിച്ചത്.