താത്പര്യമുള്ള വിഷയങ്ങൾ തന്നെ ജോലിയായും, പഠനമായും കൊണ്ട് പോകാൻ പലരും ബുദ്ധിമുട്ടുന്നുണ്ട് എന്നാൽ ചിത്രം വരയ്ക്കുന്ന ആർട്ടിസ്റ്റുകളാൾക്കിതാ അവസരം.ഇഷ്ടവിഷയം തന്നെ പഠിച്ചുയരാനും പ്രശസ്‌തിയും പണവും നേടിയെടുക്കാനും സ്വന്തം മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന സംത്യപ്‌തി അനുഭവിക്കുവാനും വഴികള്‍ പലതുണ്ട്. ബാച്‌ലര്‍ ഓഫ് ഫൈനാര്‍ട്സും (ബി. എഫ്. എ) ബി. എസ്. സി കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങും ഇവയിലുള്‍പ്പെടുന്നു. പ്ലസ് ടുക്കാര്‍ക്ക് ചേരാം. വസ്ത്ര നിര്‍മ്മാണ മേഖലയിലും, ടെലിവിവിഷന്‍ -സിനിമാ മേഖലകളിലുമൊ ക്കെ അവസരങ്ങള്‍ ലഭിക്കും. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടി സ്ഥാനത്തിലാണ് പ്രവേശനം.
ചില സ്ഥാപനങ്ങള്‍
ഗുരുദേവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മാതില്‍, പയ്യന്നൂര്‍ (B. Sc Fashion & Apparel Design Technology)
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റര്‍, പി. ടി. ഉഷ റോഡ്, കോഴിക്കോട് (B. Sc Costume & Fashion Designing)
എം. ഇ. എസ് കോളജ്, ചാത്തമംഗലം, കോഴിക്കോട് ജില്ല (B. Sc Costume & Fashion Designing)
അസമ്പ്ഷന്‍ കോളജ്, ചങ്ങനാശ്ശേരി (Bachelor of Fashion Technology)
കിറ്റക്സ് – ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, എറണാകുളം (Bachelor of Fashion Technology)
ഫാഷന്‍ ടെക്നോളജി രംഗത്തെ ഏറ്റവും പ്രമുഖമായ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനമാണ് ‘നിഫ്റ്റ് എന്നറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി. ചെന്നൈ, ഹൈദരാബാദ് ബാംഗൂര്‍, ഉള്‍പ്പെടെ ഏഴു കേന്ദ്രങ്ങളുണ്ട്. കൊച്ചി ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ വച്ച് അഖിലേന്ത്യ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇവിടെ അണ്ടര്‍ ഗ്രാ ജ്വേറ്റ് ഡിസൈനര്‍ പ്രോഗ്രാമുകളും പി. ജി ഡിസൈന്‍ പ്രോഗ്രാമുകളുമുണ്ട്. തുണിത്തരങ്ങള്‍ ഉപയോഗിച്ചുളള ഫാഷന്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍ തുടങ്ങിയവയും പാഠ്യ വിഷയങ്ങളാണ്.ഗുജറാ ത്തിലെ പാള്‍ഡിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനി ലുമുണ്ട്, ടെക്സ്റ്റെയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ ഉള്‍പ്പെടെയുളള കോഴ്സുകള്‍.
സര്‍ഗ്ഗാത്മകത വളര്‍ത്താനും ജീവനോപാധിയാക്കാനും സഹായക മായ മറ്റൊരു കോഴ്സാണ് ബി. എഫ്. എ. പാരമ്പര്യ സങ്കേതങ്ങളും നൂതന സാങ്കേതിക വിദ്യകളും വ്യക്‌തിയുടെ പ്രതിഭയും കൂടിച്ചേരു മ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാലു വര്‍ഷമാണ് കോഴ്സ് കാലയളവ്. പൊതു അടിസ്ഥാനവിഷയങ്ങളും തുടര്‍ന്ന് സ്പെഷ്യലൈ സേഷനും എന്നതാണ് പഠന രീതി. പെയിന്റിങ്, സ്കള്‍പ്ചര്‍, അപ്ലൈഡ് ആര്‍ട്സ് എന്നിവയയില്‍ നിന്ന് ഓപ്ഷനല്‍ തെരഞ്ഞെടുക്കാം. ചിത്രരചനയും കളിമണ്‍ ശില്‍പനിര്‍മ്മാണവും ദാരുശില്‍പ്പ നിര്‍മ്മാണവും ലോഹശില്‍പ്പ നിര്‍മ്മാണവുമൊക്കെ പഠിക്കാവുന്ന കോഴ്സില്‍ ഗ്രാഫിക് ഡിസൈന്‍, പരസ്യകല തുടങ്ങിയവയും ഉള്‍പ്പെടുന്നു.
പരസ്യകലാരംഗത്ത്, കഴിവുള്ളവര്‍ക്ക് അവസരങ്ങളും പണവും ധാരാളം. കലയും ശാസ്‌ത്രവും മനശ്ശാസ്‌ത്രവും സമ്മേളിക്കുന്ന പരസ്യകലാരംഗത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ അപ്ലൈഡ് ആര്‍ട്സ് ഓപ്ഷനല്‍ സഹായകമാവും. .
ബി. എഫ്. എ പഠിക്കാവുന്ന സ്ഥാപനങ്ങള്‍.
1) കോളജ് ഓഫ് ഫൈനാര്‍ട്സ് തിരുവനന്തപുരം.
2) രാജാരവിവര്‍മ്മ കോളജ് ഓഫ് ഫൈനാര്‍ട്സ്, മാവേലിക്കര.
3) ഗവ. ഫൈനാര്‍ട്സ് കോളജ് തൃശൂര്‍.
4) ചിന്മയ വിദ്യാപീഠ്, വാര്യം റോഡ്, എറണാകുളം.
5) ആര്‍. എല്‍. വി കോളജ് ഓഫ് മ്യൂസിക് ആന്‍ ഡ് ഫൈനാര്‍ട്സ് തൃപ്പൂണിത്തുറ.
6) സംസ്‌കൃത സര്‍വകലാശാല, കാലടി.
കല്‍ക്കത്തയിലെ ഗവ. കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്, മുംബൈയിലെ സര്‍. ജെ. ജെ. സ്കൂള്‍ ഓഫ് ആര്‍ട്, ന്യൂഡല്‍ഹിയിലെ കോളജ് ഓഫ് ആര്‍ട്സ് തുടങ്ങിയവ സംസ്ഥാനത്തിന് പുറത്തു പ്രമുഖ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.